കോട്ട : രാജസ്ഥാനിലെ കോട്ട ജില്ലാ ആസ്ഥാനത്ത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു കോച്ചിംങ് വി ദ്യാര്‍ത്ഥികൂടെ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. പതിനാലുക്കാരനായ ഭാനുകൂമാര്‍ ആണ് കോച്ചിംങ് മേഖലയില്‍ ആത്മഹത്യചെയ്യുന്ന ഒടുവിലത്തെ വിദ്യാര്‍ത്ഥി. മൊത്തം ഈ വര്‍ഷത്തി ല്‍ 30 വിദ്യാര്‍ത്ഥികള്‍ കോച്ചിംങ് രംഗത്തു നിന്നും ആത്മഹത്യ ചെയ്യ്തുവെന്നാണ് ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് ചെയ്തത്.
മെഡിക്കല്‍ എഞ്ചിനിയര്‍ പരിശീലനത്തിനെത്തുന്ന വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാനിരക്കിന്റെ തോത് ഞെട്ടിപ്പിക്കുന്നതായതിനാല്‍ ഇത്തരം സ്ഥാപന മേ ധാവികളുമായി ജില്ലാഭരണകൂടം മാരത്തോണ്‍ മീറ്റീംഗുകള്‍ നടത്തി വരികയാണ്.കടുത്ത പരിശീ ലനത്തിനിടയില്‍ മാനസിക സംഘര്‍ഷ മുണ്ടാവാതിരിക്കാനുളള മാര്‍ഗ്ഗങ്ങള്‍ പരിശിലനത്തില്‍ ഉള്‍പ്പെടുത്താന്‍ പരിശീലകരോട് ജില്ലാഭരണകൂടം നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളിലധികവും ഐ ഐ ടിയിലേക്കു പ്രവേശനം നേടുന്നതിനാണ് കോട്ടകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളിലേക്കെത്തുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കുമാറെന്ന 14 കാരന്‍ ബീഹാറില്‍ നിന്നും കോട്ടയി ലെത്തിയത് മോശം നിലവാരത്തിലായിരുന്ന ഫിസിക്‌സ് പഠനം മെച്ചപെടുത്താനായിരുന്നു. കുമാര്‍ എന്നും ക്ലാസില്‍ വരാറില്ലായിരുന്നു വെന്നും ഇക്കാര്യം അവന്റെ രക്ഷിതാക്കളെ അറിയിച്ചാലും കാര്യമായ പ്രതികരണമുണ്ടാവാറില്ലെന്നുമാണ് പരിശീലകര്‍ പറയുന്നത്. വാടകക്കെടുത്ത ഒരു ഫ്‌ളാറ്റില്‍ തനിച്ചായിരുന്നു കുമാര്‍ താമസിച്ചു വന്നിരുന്നത്.
