കൊച്ചി: ബാര്‍ക്കോഴ കേസ് അട്ടിമറിയില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡിക്കെതിരേ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശങ്കര്‍ റെഡ്ഡി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചില്ല. പ്രാഥമിക അന്വേഷണത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് നിരീക്ഷിച്ചാണ് ഹര്‍ജി കോടതി തള്ളിയത്. അതേസമയം കേസില്‍ ശങ്കര്‍ റെഡ്ഡിക്കെതിരേ വിജിലന്‍സ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ജയ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. ചവറ്റുകൊട്ടയില്‍ പോകേണ്ട റിപ്പോര്‍ട്ടാണിതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
