കൊച്ചി: കഠിനമായ മൃഗസ്‌നേഹം മൂലം കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് സ്വന്തം മകനെപ്പോലും നല്ലത്‌പോലെ സംരക്ഷിക്കാനാവുന്നില്ലെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. ഇതിന്റെ ഉദാഹരണമാണ് വരുണ്‍ഗാന്ധിക്കെതിരെ ആരോപിക്കുന്ന ഹണിട്രാപ്പ്. തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന വെറും ഓലപാമ്പാണ്. അപകടകാരികളായ തെരുവ് നായകളെ കൊന്നാല്‍ കാപ്പ ചുമത്താന്‍ ഭാരതത്തില്‍ നിയമം ഇല്ല. അപകടകാരികളായ, പ്രത്യേകിച്ച് മനുഷ്യന്റെ ജീവന് തന്നെ ഭീഷണിയാകുന്ന തെരുവ് നായകളെ കല്ലെുന്നത് പൗരന്റെ മൗലീക അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പേ വിഷ മരുന്ന് ലോബി തന്നെയാണ് കേരളത്തിലെ തെരുവ് നായ സ്‌നേഹികളുടെ പിന്നില്‍. അവരില്‍ നിന്ന് അച്ചാരം വാങ്ങിയാണ് മൃഗസ്‌നേഹികളുടെ കുപ്പായം ഇവരിടുന്നതെന്ന് സംശയമില്ലാതെ പറയാം. തെരുവ് നായകളെ കൊന്നതിന്റെ പേരില്‍ ആരെങ്കിലും നിയമനടപടി നേരിട്ടാല്‍ അവര്‍ക്ക് സൗജന്യമായി നിയമ സഹായം ചെയ്യും. ഇതിനായി എത്ര പണച്ചെലവ് വന്നാലും അത് സഹിക്കാന്‍ തയ്യാറാണെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു.
