പാറ്റ്‌ന റെയില്‍വേ സ്റ്റേഷനില്‍ അശ്ലീല സൈറ്റുകള്‍ക്കു വിലക്ക്

ന്യൂഡല്‍ഹി: പാറ്റ്‌ന റെയില്‍വേ സ്റ്റേഷനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സൗജന്യ വൈഫൈയിലൂടെ അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിനു വിലക്ക്. റെയില്‍ മന്ത്രാലയമാണ് എക്‌സ് റേറ്റഡ് സൈറ്റുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയത്. പ്രതിദിനം 200ല്‍ ഏറെ ട്രെയിനുകള്‍ കടന്നുപോകുന്ന ഈ സ്റ്റേഷന്‍ രാജ്യത്തെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളില്‍ ഒന്നാണ്. നേരത്തെ, രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിയ സൗജന്യ വൈഫൈ സൗകര്യം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് പാറ്റ്‌നയിലാണെന്നും ഇതില്‍തന്നെ ഭൂരിഭാഗം പേരും അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിനാണ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അശ്ലീല സൈറ്റുകള്‍ക്കു വിലക്കുവീണത്. ബിഹാറില്‍ ആദ്യമായി സൗജന്യ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുന്നത് പാറ്റ്‌നയിലാണ്. നിലവില്‍ ഒരു ജിബി വൈഫൈയാണ് പട്‌ന സ്റ്റേഷനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വേഗത തീരയില്ലാത്തതിനാല്‍ ഇത് പത്ത് ജിബിയായി ഉയര്‍ത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ജയ്പുര്‍ സ്റ്റേഷനാണ് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ രണ്ടാമത്. ബംഗളൂരു, ന്യുഡല്‍ഹി എന്നിവയാണ് തൊട്ടുപിന്നില്‍.

Leave a Reply

Your email address will not be published. Required fields are marked *