മേനകാ ഗാന്ധി ഹിപ്പോക്രാറ്റെന്ന് ചെന്നിത്തല

തിരുവനന്തപുരം: തെരുവു നായ പ്രശ്‌നത്തില്‍ കേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരുവുനായ മനുഷ്യരെ കൊല്ലുമ്പോള്‍ സംസ്ഥാന മുഖ്യമന്ത്രിയെ പോലും അവഗണിച്ച് സംസാരിക്കുകയാണ് മേനക ഗാന്ധി. മേനകാ ഗാന്ധി ഹിപ്പോക്രാറ്റാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഭീതിയിലാണ്. ഈ പ്രശ്‌നം സഭ നിര്‍ത്തിവെച്ച് പൊതു വികാരമെന്നതില്‍ ചര്‍ച്ച ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ നടപടിക്രമം പാലിക്കാത്തതിനാല്‍ അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ സാധിക്കില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *