തിരുവനന്തപുരം: സംസ്ഥാനത്തെ, റേഷന്‍ കാര്‍ഡ് ഗുണഭോക്താക്കള്‍ക്ക് 35 കിലോ അരി വീതം സൗജന്യ നിരക്കില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തതായി മുഖ്യമന്ത്രി അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച താത്കാലിക മുന്‍ഗണനാ പട്ടികയില്‍പ്പെട്ട അന്ത്യോദയ–അന്നയോജന വിഭാഗങ്ങളില്‍ പെടുന്ന 5,95,800 കാര്‍ഡുകളിലെ 25,58,631 ഗുണഭോക്താക്കള്‍ക്കാണ് സമ്പൂര്‍ണ്ണ സൗജന്യ നിരക്കില്‍ അരി ലഭിക്കുക. താത്കാലിക മുന്‍ഗണനാപട്ടികയിലെ ശേഷിക്കുന്ന 28,37,236 കാര്‍ഡുകളിലെ 1,29,21,410 ഗുണഭോക്താക്കള്‍ക്ക് ആളൊന്നിന് അഞ്ച് കിലോ ധാന്യങ്ങള്‍ 80:20 അനുപാതത്തില്‍ സമ്പൂര്‍ണ സൗജന്യനിരക്കില്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
