പ്രസവിച്ചത് ആണ്‍കുട്ടിയല്ല; പിന്നാലെ മുത്തലാഖ്

ജയ്പൂര്‍: പ്രസവത്തില്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയില്ലെന്നതിന്റെ പേരില്‍ യുവതിയെ നടുറോഡില്‍വച്ച് മുത്തലാക്ക് ചൊല്ലി. ജയ്പൂരില്‍വച്ചാണ് രാജസ്ഥാന്‍ സ്വദേശിയായ യുവാവ് ഭാര്യയെ നാട്ടുകാര്‍ നോക്കിനില്‍ക്കെ റോഡില്‍വച്ച് തലാഖ് ചൊല്ലി വേര്‍പിരിയല്‍ അറിയിച്ചത്. ഏറെക്കാലത്ത് നേര്‍ച്ചകള്‍ക്കും കാഴ്ചനല്‍കലിനുമെല്ലാം ശേഷം പിറന്ന, നാലുവയസ്സുകാരിയായ മകളെ സാക്ഷിനിര്‍ത്തിയായിരുന്നു ഈ തലാഖ്.

മൂന്നാം തലാഖ് ചൊല്ലി ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടുന്ന സമ്ബ്രദായത്തിനെതിരെ വ്യാപകമായി എതിര്‍പ്പുകളുയരുന്നതിനിടെയാണ് ന്യായം ലവലേശംപോലുമില്ലാത്ത ഒരു കാര്യത്തിന് പരസ്യമായ മുത്തലാഖ് നടന്നത്. ജോധ്പൂര്‍ ഭായ് ഭൂജ് സ്വദേശിയായ ഇര്‍ഫാന്‍ ആണ് ഭാര്യ ഫറാഹിനെ നടുറോഡില്‍ വച്ച് മൊഴി ചൊല്ലി ഒഴിവാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *