കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച്

മലപ്പുറം: അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ മുന്‍മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായി പി കെ കുഞ്ഞാലിക്കുട്ടി.

കഴിഞ്ഞദിവസം മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് ചേര്‍ന്ന കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ കാന്തപുരം വിഭാഗത്തില്‍ നിന്നും ആരും പങ്കെടുക്കാത്തതിനെതിരെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം. സമസ്ത ജില്ലാ കോഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ എല്ലാ മുസ്ലിം സംഘടനകളും വന്നു.എന്നാല്‍ ഒരു സംഘടന വന്നില്ല. അത് വരികയുമില്ല. പണ്ടും വന്നിട്ടില്ല. അതുകൊണ്ട് ഒരു കേടും പറ്റിയിട്ടുമില്ല. ഇപ്പോഴും പറ്റില്ല. അവരെ പുത്യാപ്ലയെ വിളിക്കുന്ന മാതിരി വിളിക്കണം. മാത്രവുമല്ല അങ്ങനെ വിളിച്ചാ പോരാ ഇങ്ങനെ വിളിച്ച പോരാ, തേടി വരണം എന്നൊക്കെ പറഞ്ഞു മാറി നില്‍ക്കുകയാണ്. ഇസ്ലാമിക ശരീഅത്ത് അപകടത്തില്‍പ്പെടുമ്‌ബോഴാണ് അവരുടെ ഈ മാതിരി വര്‍ത്തമാനം. പരിഹാസ്യം എന്നല്ലാതെ മറ്റെന്താണു പറയുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം ലീഗ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കാന്തപുരം വിഭാഗം വിട്ടുനിന്നതിന് കാരണമായി തങ്ങളെ ആ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല എന്നായിയിരുന്നു കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *