തിരുവനന്തപുരം: ഉടുമ്പന്‍ചോല എം എല്‍ എ എം എം മണിക്കെതിരെ രൂക്ഷ വിമര്‍ശവുമായി സി പിഐ മുഖപത്രമായ ജനയുഗം. രാജഭരണകാലത്തെ ആറാട്ട് മുണ്ടന്‍മാരെപ്പോലെയാണെന്ന പരിഹാസമാണ് വാര്‍ത്തയിലുള്ളത്. ഇടതുമുന്നണിക്ക് വേണോ ഈ ആറാട്ടുമുണ്ടന്‍മാരെ എന്ന തലക്കെട്ടിലാണ് ലേഖനമുള്ളത്.
സി പി ഐ മന്ത്രിമാര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ക്കാണ് പാര്‍ട്ടി പത്രത്തിലൂടെ സി പി ഐ തിരിച്ചടിച്ചിട്ടുള്ളത്. രാഷ്ട്രീയ വിവരമില്ലായ്മയും അജ്ഞാനം കുത്തി നിറച്ച മനസുമാണ് മണിക്കെന്ന് ലേഖനം പറയുന്നു. മന്ത്രി ഇ ചന്ദ്രശേഖരനോടുള്ള അരിശം കൊണ്ട് മണി ഇടതുമുന്നണിയുടെ പുരയ്ക്ക് ചുറ്റും മണ്ടിനടക്കുകയാണ്. അങ്ങും ചോതി അടിയനും ചോതി എന്ന പോലെയാണ് മണിയും മണിയാശാനായ കലികാലവിശേഷമെന്നും ലേഖനത്തിലുണ്ട്.
