കോഴിക്കോട്: വെള്ളിമാട് കുന്നിലെ അഭയകേന്ദ്രത്തില്‍ നിന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന യുവതി കോടതി വരാന്തയില്‍ പ്രസവിച്ചു. മാസം തികയാത്ത പ്രസവത്തിലെ കുഞ്ഞ് ചാപിള്ളയായിരുന്നു. യുവതി ഗര്‍ഭിണിയാണെന്ന വിവരം അഭയകേന്ദ്രം അധികൃതര്‍ക്കോ പൊലീസിനോ അറിയില്ലായിരുന്നു. കോടതിയില്‍ ഹാജരാക്കും മുമ്പ് ബീച്ച് ആശുപത്രിയില്‍ ആരോഗ്യ പരിശോധന നടത്തിയിരുന്നു. വടകരയില്‍ നിന്നാണ് അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന അന്യ സംസ്ഥാന 30 വയസുകാരിയെ അഭയകേന്ദ്രത്തിലാക്കിയത്. മാനസിക വിഭ്രാന്തി കാണിച്ച യുവതിക്ക് പേരും പറയാനറിയില്ല. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനാണ് കോടതിയിലെത്തിച്ചത്. യുവതിയെ. വേദന കൊണ്ട് പുളഞ്ഞ അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത് എന്നാല്‍ പ്രസവവേദനയാണെന്ന് ഡോക്ടര്‍മാര്‍ക്ക് മനസിലായില്ല. പൊലീസ് ആംബുലന്‍സില്‍ യുവതിയെ മെഡിക്കല്‍ കോളെജിലെത്തിച്ചു.
