സൗദിയില്‍ നിന്ന് തിരിച്ചുവരവ് തുടരുന്നു

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായേക്കുമെന്ന ആശങ്ക വര്‍ദ്ധിച്ചിരിക്കെ ഓഗസ്റ്റ് മുതല്‍ സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത് 1,877 ഇന്ത്യന്‍ തൊഴിലാളികളാണെന്ന് കേന്ദ്ര സര്‍ക്കാര്‍. എണ്ണ വിലക്കുറവ് മൂലം സാമ്പത്തിക മാന്ദ്യത്തിലായ സൗദി അറേബ്യയില്‍ നൂറുകണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അവരുടെ ജോലി നഷ്ടപ്പെട്ടു. ‘ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നവംബര്‍ 11വരെ 1877 തൊഴിലാളികള്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഇപ്പോഴും തിരിച്ച് വരവ് തുടരുകയാണെന്നും വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് രാജ്യസഭയില്‍ ഒരു ചോദ്യത്തിന് മറുപടി പറഞ്ഞു.

സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ ബാച്ചുകളായി ഇക്കഴിഞ്ഞ ആഗസ്റ്റ് 11 മുതലാണ് ഇന്ത്യലേക്ക് മടങ്ങി തുടങ്ങിയത്. 2,700 തൊഴിലാളികള്‍ അവരുടെ സ്വന്തം ചിലവില്‍ റിക്രൂട്ടിംഗ് ഏജന്റുമാരുടെ സഹായത്താല്‍ തിരിച്ചെത്തിയെന്നും മറ്റൊരു ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു.

തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥിച്ചുവെന്നും മന്ത്രി പറഞ്ഞു.

തങ്ങളുടെ ജോലി നഷ്ടപ്പെട്ടവരുള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള കഷ്ടത്തിലായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് തിരിച്ചെത്തുന്നതിനാവശ്യമായ വിമാന ടിക്കറ്റടക്കമുള്ള സൗകര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയം ചെയ്തുകൊടുത്തുവെന്നും സിംങ് കൂട്ടിച്ചേര്‍ത്തു..

Leave a Reply

Your email address will not be published. Required fields are marked *