മലപ്പുറം: കഌസിലെ പെണ്‍കുട്ടികള്‍ക്ക് വാട്‌സപ്പിലൂടെ സ്വന്തം നഗ്‌നചിത്രങ്ങള്‍ കൈമാറിയ +2 അദ്ധ്യാപകനെ പിടികൂടി. തിരൂര്‍ കൂട്ടായി എംഎംഎം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അദ്ധ്യാപകനും തിരുന്നാവായ സ്വദേശിയുമായ രാജേഷ് കുമാറി(38 )നെയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
ഈ അദ്ധ്യാപകന്‍ പെണ്‍കുട്ടികള്‍ ഒരുക്കിയ വലയില്‍ കുടുങ്ങുകയായിരുന്നു. ക്ലാസിലും, പുറത്തും പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയിരുന്ന ഇയാള്‍ പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ വാങ്ങിക്കുക ഹോബിയായിരുന്നു. അതിലേക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച് ചാറ്റിനും മറ്റും നിര്‍ബന്ധിക്കുകയായിരുന്നു. പാഠഭാഗങ്ങളിലേ സംശയം വാട്‌സപ്പിലൂടെചോദിക്കാമെന്നും പഠിപ്പിച്ചു തരാമെന്നും പറഞ്ഞാണ് പെണ്‍കുട്ടികളുടെ നമ്പര്‍ വാങ്ങിക്കുന്നത്.
തിരൂര്‍ കൂട്ടായി എംഎംഎം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പഠിക്കുന്ന ചില പെണ്‍കുട്ടികള്‍ ചേര്‍ന്ന് രാജേഷ് കുമാറിനേ കുടുക്കാന്‍ തീരുമാനിച്ചു. തങ്ങളുടെ നമ്പര്‍ എന്നു പറഞ്ഞ് പെണ്‍കുട്ടികള്‍ കൊടുത്തത് മാതാ പിതാക്കളുടെ നമ്പറുകളും, സഹപാഠികളായ ആണ്‍കുട്ടികളുടെ നമ്പറും. പെണ്‍കുട്ടികളാണെന്നു തെറ്റിദ്ധരിച്ച കമ്പ്യൂട്ടര്‍ അദ്ധ്യാപകന്‍ ഈ നമ്പറുകളില്‍ നിരന്തരമായി അശ്ലീല സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരുന്നു. എന്നാല്‍ സ്വന്തം നഗ്‌ന ചിത്രം തന്നെ അയച്ചതോടെ വിദ്യാര്‍ത്ഥികള്‍ കൂടി അദ്ധ്യാപകനെ പിടികൂടുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
നമ്പറുകള്‍ വച്ച് അദ്ധ്യാപകന്‍ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തു. ഈ ഗ്രൂപ്പില്‍ പെണ്‍കുട്ടികള്‍ മാത്രമാണ് ഉള്ളതെന്ന ധാരണയില്‍ അദ്ധ്യാപകന്‍ അശ്ലീല ചുവയുള്ള സന്ദേശങ്ങള്‍ സ്ഥിരമായി അയച്ചു കൊണ്ടിരുന്നു. കൂടാതെ പേഴ്‌സണല്‍ ചാറ്റിംങും ആരംഭിച്ചു. പേഴ്‌സണല്‍ ചാറ്റിങിനായി അദ്ധ്യാപകന്‍ വന്നു പെട്ടതാകട്ടെ ഈ ആണ്‍കുട്ടികളുടെ അടുത്തായിരുന്നു.
പെണ്‍കുട്ടികളുടെ നമ്പറാണെന്നു കരുതി രാജേഷ് കുമാര്‍ സ്വന്തം നഗ്‌ന ഫോട്ടോകള്‍ രണ്ട് ആണ്‍കുട്ടികള്‍ക്ക് വാട്‌സ് ആപ്പ് വഴി അയക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ടോടെ സംഭവം പുറത്തായി. ഇതോടെ ബുധനാഴ്ച സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ രാജേഷ് കുമാറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ക്ക് പരാതി നല്‍കി. വിവരമറിഞ്ഞ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിലെത്തിയിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനും സ്ഥലത്തെത്തി. സ്‌കൂളില്‍ കൂടുതല്‍ പേര്‍ തടിച്ചു കൂടിയതോടെ ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു. തുടര്‍ന്ന് തിരൂര്‍ സിഐ എംകെ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. അദ്ധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സ്ഥിതി ശാന്തമായത്. ഈ അധ്യാപകനെതിരേ വേറെയും പരാതികളുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അധ്യാപകനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നും തിരൂര്‍ സിഐ അറിയിച്ചു.
