ധനപ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളില്‍ ധനപ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാന ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണം ഇന്നും പ്രതിസന്ധിയിലാകും. ട്രഷറികള്‍ക്ക് ആവശ്യമായ നോട്ടുകള്‍ ബാങ്കുകള്‍ നല്‍കിയില്ലെങ്കില്‍ ശമ്ബള വിതരണം സ്തംഭിക്കും. ഇന്നലെ പണം ലഭിക്കാത്തവരും ഇന്ന് ട്രഷറികളില്‍ പണം പിന്‍വലിക്കാന്‍ എത്തും.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശമ്ബള വിതരണവും, പെന്‍ഷന്‍ വിതരണവും മുടങ്ങി. ട്രഷറികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പണം ലഭിക്കാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണം. എന്നാല്‍ വൈകുന്നേരത്തോടെ കൂടുതല്‍ പണം എത്തിക്കാനായത് ഇടപാടുകാര്‍ക്ക് ആശ്വാസമായി. വരും ദിവസങ്ങളിലും പ്രതിസന്ധി തുടരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ശമ്പളവും പെന്‍ഷനും നല്‍കാന്‍ 300 കോടി രൂപ ആവശ്യമുണ്ടെങ്കിലും വെറും 12 കോടി രൂപയാണ് ട്രഷറികളില്‍ ബാലന്‍സ് ഉള്ളത്. ആവശ്യത്തിന് പണം റിസര്‍വ്വ് ബാങ്കില്‍ ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പണം നല്‍കാന്‍ കഴിയില്ല. 67 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും 111 കോടി രൂപ മാത്രമാണ് ശമ്ബളത്തിന്റേയും പെന്‍ഷന്റേയും ആദ്യ ദിവസം റിസര്‍വ്വ് ബാങ്ക് നല്‍കിയത്. മാത്രമല്ല 12 ട്രഷറികളില്‍ ഒരു രൂപ പോലും എത്തിയതുമില്ല. ലഭിച്ച പണം വിതരണം ചെയ്ത ശേഷം ട്രഷറികളില്‍ നീക്കിയിരിപ്പ് ഉള്ളത് വെറും 12 കോടി മാത്രം. പെന്‍ഷനും, ശമ്ബളവും വിതരണം ചെയ്യണമെങ്കില്‍ 250 മുതല്‍ 300 കോടി രൂപ വരെ വേണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

4.35 ലക്ഷം പെന്‍ഷന്‍ ഉള്ളിടത്ത് വെറും 59000 പേര്‍ മാത്രമാണ് ഇതുവരെ പെന്‍ഷന്‍ കൈപ്പറ്റിയത്. ഇതുവരെ തുക കൈപ്പറ്റിയത് ചെറിയ തുക ഉള്ളവര്‍ ആയത് കൊണ്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ പെന്‍ഷന്‍ തുക ഉള്ളവര്‍ ട്രഷറികളില്‍ എത്തുന്നതോടെ പ്രതിസന്ധി രൂക്ഷമായേക്കും. റിസര്‍വ്വ് ബാങ്ക് വാഗ്ദാനം നല്‍കിയതനുസരിച്ചുള്ള തുക വരും ദിവസങ്ങളില്‍ നല്‍കിയില്ലെങ്കില്‍ ഇതുവരെയുണ്ടാകാത്ത പ്രതിസന്ധിയിലേക്കായിരിക്കും സംസ്ഥാനം നീങ്ങുക

Leave a Reply

Your email address will not be published. Required fields are marked *