പണം കൈമാറാന്‍ ഇനി ആധാര്‍ കാര്‍ഡ്

ന്യൂഡല്‍ഹി:  നോട്ട് നിരേധനം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ആധാര്‍ അധിഷ്ഠിതമായി പണം കൈമാറാവുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ സഹായം കൂടാതെ 12 അക്ക ആധാര്‍ നമ്പര്‍ മാത്രം അടിസ്ഥാനമാക്കി പണം കൈമാറാവുന്ന തരത്തിലുള്ള സംവിധാനം രൂപപ്പെടുത്തുകയാണു ലക്ഷ്യം. ആസൂത്രണ കമ്മിഷനു പകരമായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗാണ് ഈ നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നത്.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെയും പിന്‍, പാസ് വേഡ് എന്നിവയുടെയും സഹായമില്ലാതെ പണം കൈമാറുന്ന സംവിധാനമാണിത്. ആധാറിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപഭോക്താവിന്റെ ബയോമെട്രിക് വിവരങ്ങള്‍ ഈ ആപ്ലിക്കേഷന്‍ വഴി പരിശോധിച്ചശേഷം ആധാര്‍ അധിഷ്ഠിതമായി പണം കൈമാറാന്‍ സാധിക്കും.

ഇതിനായി ആധാര്‍ കാര്‍ഡിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയെ (യുഐഡിഎഐ) ദിവസേന 40 കോടി ബയോമെട്രിക് പരിശോധന നടത്താന്‍ സാധിക്കുന്ന നിലയിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *