ജയലളിതയുടെ മരണത്തില്‍ അനുശോചിച്ച് മായാവതി

ലക്‌നോ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ ബിഎസ്പി അധ്യക്ഷയുമായ മായാവതി അനുശോചിച്ചു. ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു ജയലളിതയെന്നും പാവങ്ങള്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും മായാവതി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ജയലളിതയുടെ ദുഖത്തില്‍ തമിഴ്‌നാട് ജനതയ്‌ക്കൊപ്പം താനും പങ്കുചേരുന്നുവെന്നും യുപി മുന്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *