ചവറ് വാരാന്‍ ഉള്ളവരാണോ പ്രതിപക്ഷം

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സംഘാടനത്തെ വിമര്‍ശിച്ച് കെ.മുരളീധരന്‍ എംഎല്‍എ രംഗത്ത്. ചവറ് വാരാന്‍ മാത്രമുള്ളവരാണോ പ്രതിപക്ഷ എംഎല്‍എമാരെന്നും ചലച്ചിത്ര മേളയുടെ ഒരു ചടങ്ങിലേക്കും തന്നെ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രോട്ടോക്കോള്‍ ലംഘനമാണ് ചലച്ചിത്ര മേളയുടെ സംഘാടനത്തില്‍ നടന്നിരിക്കുന്നത്. മുഖ്യമന്ത്രി ഉദ്ഘാടകനാകുന്ന ചടങ്ങ് നടക്കുന്ന പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചില്ല. ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ തന്നെ വന്നു കണ്ടിരുന്നു. പക്ഷേ ഔദ്യോഗികമായി ഒരു ക്ഷണവും വന്നില്ല. ഇന്ന് പത്രം നോക്കിയപ്പോള്‍ നാമനിര്‍ദ്ദേശം ചെയ്ത എംപിമാര്‍ക്കും താഴെയാണ് മണ്ഡലത്തിലെ എംഎല്‍എയായ തന്റെ പേര് ചേര്‍ത്തിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെങ്കിലും ബിജെപിയുടെ ബി ടീം എന്നൊക്കെ പറഞ്ഞ് വിമര്‍ശനങ്ങള്‍ ഉന്നയിക്കാമായിരുന്നുവെന്നും താന്‍ അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തെയും കെ.മുരളീധരന്‍ സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *