3.25 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 3.25 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. കരോള്‍ ബാഹിലെ ഒരു ഹോട്ടലില്‍നിന്നാണ് നോട്ടുകള്‍ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ആദായനികുതി വകുപ്പും ക്രൈംബ്രാഞ്ച് വിഭാഗവും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ പിടിയിലായിട്ടുണ്ട്. മുംബൈ ക്രേന്ദ്രീകരിച്ചുള്ള ഹവാല ഇടപാടുകാരുടേതാണ് പണമെന്നു സംശയിക്കുന്നതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിവിദഗ്ദ്ധമായായിരുന്നു നോട്ടുകള്‍ പായ്ക്ക് ചെയ്തിരുന്നത്. വിമാനത്താവളങ്ങളിലെ സ്‌കാനറുകളില്‍ നോട്ടുകള്‍ പതിയാതിരിക്കുന്നതിന് വേണ്ടി ടേപ്പുകളും വയറുകളും ഉപയോഗിച്ചായിരുന്നു പായ്ക്കിംഗ്. പിടിയിലായവരുുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും മറ്റും പോലീസ് പരിശോധിച്ചു വരികയാണ്. ബുധനാഴ്ച രാവിലെ ബംഗളൂരുവില്‍ ആദായനികുതി പകുപ്പിന്റെ പരിശോധനയില്‍ 2.25 കോടി രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി. കഴിഞ്ഞ ദിവസം കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ ബംഗളൂരുവില്‍ പിടിയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *