120 കോടി കൈകൂലി നല്‍കി

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടിന്റെ ഇടനിലക്കാരനായിരുന്ന ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഡയറിക്കുറിപ്പിലെ വിവരങ്ങള്‍ പുറത്തായി. ഇടപാടുമായി ബന്ധപ്പെട്ട് 450 കോടി രൂപ പലര്‍ക്കായി നല്‍കി. ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തിന് 120 കോടി രൂപ കൈക്കൂലി നല്‍കിയെന്നും ഡയറി കുറിപ്പില്‍ പറയുന്നു. അതേസമയം, ഏത് രാഷ്ട്രീയ കുടുംബമാണ് അഴിമതിക്കു പിന്നിലെന്നു അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. ഇടപാടുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാരെ കൂടാതെ പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, വ്യോമസേന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പങ്കുണ്ടെന്ന് ഡയറിയില്‍ പരാര്‍ശമുണ്ട്. ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഡയറിയിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ രാഷ്ട്രീയക്കാരിലേക്ക് അന്വേഷണം നീങ്ങാന്‍ സാധ്യതയുണ്ട്. യുപിഎ ഭരണകാലത്ത് നടന്ന വമ്പന്‍ അഴിമതികളിലൊന്നാണ് അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതി. വിവിഐപികള്‍ക്കു സഞ്ചരിക്കാനായി 3600 കോടി രൂപയുടെ 12 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറില്‍ 450 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *