ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ ഇന്ദിരയുടെ കാലത്ത് 1971ല്‍
നടപ്പാക്കേണ്ടിയിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്ന്് നോട്ട്
അസാധുവാക്കിയിരുന്നെങ്കില്‍ ഇന്ന് രാജ്യത്തിന്റെ അവസ്ഥ
ഇതാവുമായിരുന്നില്ല.
നോട്ട് അസാധുവാക്കണമെന്ന് അന്നത്തെ ആഭ്യന്ത്രമന്ത്രി വൈ ബി ചവാന്‍
നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് ഇനിയും തെരഞ്ഞെടുപ്പിനെ
അഭിമുഖീകരിക്കേണ്ടതുണ്ടെന്ന്് ചൂണ്ടിക്കാട്ടിയാണ് ഇന്ദിരാഗാന്ധി അത്
തള്ളിയത്. പാര്‍ലിമെന്റ് സമ്മേളനം പിരിഞ്ഞ ശേഷം നടന്ന ബി ജെ പി
പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
പാര്‍ട്ടിയാണ് വലുതെന്നതാണ് കോണ്‍ഗ്രസ് നിലപാട് എന്നാല്‍ ബി ജെ പിക്ക്
രാജ്യമാണ് വലുതെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന
പ്രതിപക്ഷ പാര്‍ട്ടികളെയും പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.
