മദ്രാസ്സ് ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍, ജസ്റ്റിസ് എം സുന്ദര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. സംസ്ഥാനത്ത് ശരീയത്ത് കോടതികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി നാലാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രവാസിയായ അബ്ദുള്‍ റഹ്മാന് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് ഉത്തരവ്. ചെന്നൈയിലെ അണ്ണാ സാലൈയിലുള്ള പള്ളിയ്ക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന മക്കാ മസ്ജിദ് ശരിയത്ത് കോടതി അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ചായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.
വിവാഹമോചന കേസുകള്‍, വിവാഹത്തര്‍ക്കങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കേസുകളാണ് പള്ളികള്‍ക്ക് സമീപത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന ശരിയത്ത് കോടതികള്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്.
ശരിയത്ത് കോടതികളില്‍ നിന്ന് നിഷ്കളങ്കരായ മുസ്ലിങ്ങള്‍ പ്രശ്നങ്ങളില്‍ നിന്ന് മുക്തരാവുന്നതിനും മുസ്ലിങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്നാണ് ഹര്‍ജിയുമായി കോടതിയില്‍ ഹാജരായ അഭിഭാഷകന് എ സിറാജുദ്ദീന്റെ വിശദീകരണം.
