മോസ്‌കോ: ലോഷന്‍ അടങ്ങിയ വ്യാജമദ്യം കഴിച്ച് റഷ്യയില്‍ 21 പേര്‍ മരിച്ചു. 16 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കിഴക്കന്‍ സൈബീരിയന്‍ നഗരത്തിലാണ് സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. മദ്യത്തില്‍ ബാത്ത്‌റൂമില്‍ ഉപയോഗിക്കുന്ന ലോഷന്റെ അംശമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതെങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
