ലക്ഷ്മണരേഖ മറികടക്കരുത്

ന്യൂഡല്‍ഹി: കോടതിക്കു പിന്നാലെ കോണ്‍ഗ്രസിനെതിരേയും ലക്ഷ്മണ രേഖ മുന്നറിയിപ്പുമായി ബിജെപി. പ്രധാനമന്ത്രിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസ് ലക്ഷ്മണ രേഖ മറികടക്കരുതെന്നാണ് ബിജെപി നേതൃത്വത്തിന്റെ മുന്നറിയിപ്പ്. രാഹുല്‍ ആരോപണങ്ങള്‍ ഒരേനിലയിലെത്തിച്ചു. എന്നാല്‍ ഇനി ലക്ഷ്മണ രേഖ കടക്കരുത്. വിദൂര ഗ്രാമങ്ങളില്‍ റോഡുകള്‍ നിര്‍മിക്കുന്നതിനെ സംബന്ധിച്ചും അവര്‍ക്ക് വെള്ളവും വൈദ്യുതിയും എത്തിച്ചുനല്‍കുന്നതിനെ സംബന്ധിച്ചും നമ്മുടെ പ്രധാനമന്ത്രി ആശങ്കപ്പെടുന്നു.

 

ഈ സമയത്താണ് കോണ്‍ഗ്രസ് ആരോപണങ്ങള്‍ മാത്രം ഉന്നയിക്കുന്നത്– ബിജെപി വക്താവ് ശ്രീകാന്ത് ശര്‍മ പറഞ്ഞു. സഹാറ ഗ്രൂപ്പില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 40 കോടി രൂപ കൈക്കൂലി വാങ്ങിയതായി രാഹുല്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. നേരത്തെ, കോടതിക്കെതിരേയും കേന്ദ്രം ലക്ഷ്ണ രേഖ പ്രയോഗം നടത്തിയിരുന്നു. രാജ്യത്തെ കോടതികള്‍ ‘ലക്ഷ്ണ രേഖ’ തിരിച്ചറിയണമെന്നും ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നുമാണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടത്.

 

ജഡ്ജി നിയമനത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അറ്റോര്‍ണി ജനറലിന്റെ പരമാര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *