ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ഷെരീഫിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഷെരീഫിനു ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാവട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പാക് പ്രധാനമന്ത്രിയുടെ 67–ാം പിറന്നാളാണ് ഇന്ന്.
കഴിഞ്ഞ വര്‍ഷം ഷെരീഫിന്റെ പിറന്നാള്‍ ദിവസം, വിദേശ സന്ദര്‍ശനത്തിനു സേഷം ഇന്ത്യയിലേക്കു മടങ്ങും വഴി മുന്നറിയിപ്പില്ലാതെ ലഹോര്‍ സന്ദര്‍ശനം നടത്തിയിരുന്നു മോദി. അത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുന്‍പെങ്ങുമല്ലാത്ത വിധം ഊഷ്മളമാകുന്നുവെന്നാണ് ഇരു നേതാക്കളും അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ അതിനു ശേഷമാണ് പത്താന്‍കോട്ട് ഭീകരാക3മണമുണ്ടാവുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തത്.
പിന്നീട് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ പാക് ആക്രമണത്തിനു മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശനങ്ങള്ളുടെ മഞ്ഞുരുകാന്‍ മോദിയുടെ നിലപാട് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ബിഹാരി വാജ്‌പേയ്ക്കും മോദി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
