ഭീകരാക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി ബംഗ്ലാ ഭീകരന്‍

കോല്‍ക്കത്ത: ഐഎസ് ഭീകരന്‍ അബു മുസ വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച കോല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റിക്കു നേരെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎയുടെ വെളിപ്പെടുത്തല്‍. മദര്‍ ഹൗസില്‍ എത്തുന്ന അമേരിക്കന്‍, ബ്രിട്ടീഷ് പൗരന്‍മാരെ ലക്ഷ്യംവച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതി. സിറിയയിലും ലിബിയയിലും ഐഎസിനെതിരെ നടക്കുന്ന ആക്രമണത്തിനു തിരിച്ചടി നല്‍കാനാണ് മുസ പദ്ധതി തയാറാക്കിയതെന്നും എന്‍ഐഎ പറയുന്നു. ധാക്ക ഭീകരാക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സി പറയുന്നു. ബംഗ്ലാദേശിലെ ജമാഅത് അല്‍ മുജാഹുദ്ദീന്‍ എന്ന സംഘടനയുമായി ബന്ധമുള്ളയാളാണ് അബു മൂസ. ഇയാളെ എഫ്ബിഐ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ജൂലൈയില്‍ പശ്ചിമ ബംഗാളിലെ ബുര്‍ദ്വാന്‍ റെയില്‍വെ സ്റ്റേഷനില്‍നിന്നാണ് അബു മുസ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *