അഹമ്മദാബാദ്: ഗുജറാത്തില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ നൊബേല്‍ ജേതാവായ ഇന്ത്യന്‍ ജൈവശാസ്ത്രജ്ഞന്‍ വെങ്കിട്ടരാമന്‍ രാമകൃഷ്ണനടക്കം ഒമ്പത് നൊബേല്‍ സമ്മാന ജേതാക്കള്‍ പങ്കെടുക്കും. രാമകൃഷ്ണനുമായി രസതന്ത്രത്തില്‍ നാബേല്‍ പങ്കിട്ടഅഡ യോഗനാഥും ഉച്ചകോടിക്കെത്തും.
ജനുവരി ഒമ്ബതിന് ആരംഭിക്കുന്ന ഉച്ചകോടിയില്‍ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ‘നൊബേല്‍ പ്രൈസ് സീരീസ് എക്‌സിബിഷന്‍’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അഹമ്മദാബാദിലെ സയന്‍സ് സറ്റിയിലാണ് ഉച്ചകോടി നടക്കുന്നത്.
രാജ്യത്ത് ആദ്യമായാണ് ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള സയന്‍സ് വിഭാഗം നൊബേല്‍ ജേതാക്കള്‍ ഒരുമിച്ചു കൂടുന്നത്. ഒമ്പതു പേരുടെയും പങ്കാളിത്തം ഉറപ്പാക്കിയതായും ഗുജറാത്ത് ചീഫ് സെക്രട്ടറി ജെ.എന്‍. സിങ് അറിയിച്ചു. ഉച്ചകോടിയില്‍ നൊബേല്‍ ജേതാക്കള്‍ വ്യവസായികളുമായും വിദ്യാര്‍ഥികളുമായും ആശയവിനിമയം നടത്തും.
