പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്ക് കര്‍ശന അച്ചടക്ക മാര്‍ഗരേഖ

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്ക് കര്‍ശന അച്ചടക്ക മാര്‍ഗരേഖയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. ഒരുതരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കില്ലെന്നും പിണറായി വ്യക്തമാക്കി. രാഷ്ര്ടീയാടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കരുത്, ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് മറ്റുവകുപ്പുകളില്‍ ഇടപെടരുത്, നിലപാടുകളില്‍ വ്യക്തി വിരോധമോ രാഷ്ര്ടീയ വിരോധമോ പ്രതിഫലിക്കരുത്, പാരിതോഷികങ്ങള്‍ സ്വീകരിക്കരുത്, ന്യായമാണെങ്കില്‍ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കണം, ഇടനിലക്കാരെ സൂക്ഷിക്കണം, ഓഫിസില്‍ കൃത്യനിഷ്ഠ പാലിക്കണം, ഓഫിസിലില്ലാത്തപ്പോള്‍ എവിടെയാണെന്ന് അറിയിച്ചിരിക്കണം, സ്ഥലംമാറ്റത്തില്‍ ഇടപെടാന്‍ അനുവദിക്കില്ല, എന്നിങ്ങനെയാണ് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശങ്ങള്‍. ഇതിനായി പൊതുമാനദണ്ഡമുണ്ടാക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. തൈക്കാട് ഗസ്റ്റ് ഹൗസിലായിരുന്നു യോഗം ചേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *