സമാനതകള്‍ ഇല്ലാത്ത വേനല്‍ വറുതിക്ക് ഇക്കുറി കേരളം സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പായി. സംസ്ഥാനത്ത് കാലവര്‍ഷവും തുലാവര്‍ഷവും ഒരു പോലെ കുറഞ്ഞ മറ്റൊരു കാലഘട്ടം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനുമുമ്ബ് കാലവര്‍ഷം ഏറ്റവും കുറഞ്ഞത് 98 വര്‍ഷം മുന്‍പ് 1918 ലാണ്.1150 മില്ലി മീറ്റര്‍ മഴ മാത്രമാണ് അന്നു പെയ്തത്. പക്ഷേ 560 മില്ലി മീറ്റര്‍ തുലാവര്‍ഷം പെയ്തത് കേരളത്തിന് അന്ന് രക്ഷയായി.
പിന്നീട് 1976 ലും 2002 ലും 2012 ലും കാലവര്‍ഷത്തില്‍ വലിയ കുറവുണ്ടായെങ്കിലും തുലാമഴ തകര്‍ത്തു പെയ്തതിനാല്‍ കേരളത്തിന്റെ ദാഹം കുറഞ്ഞു. എന്നാല്‍ ശരാശരി 2039.7 എം.എം മഴ ലഭിക്കേണ്ട കേരളത്തില്‍ ഇത്തവണ 1352.3 എം.എം മഴ മാത്രമാണ് ലഭിച്ചത്.
മഴയുടെ കുറവ് 34 ശതമാനം. സംസ്ഥാനത്തു ശരാശരി ലഭിക്കേണ്ട തുലാമഴയുടെ തോത് 481 എം.എം ആയിരുന്നു. ഒക്ടോബറില്‍ 289 എം.എം മഴ ലഭിക്കേണ്ടിടത്ത് കിട്ടിയത് 105 എം.എം മാത്രം. 68 ശതമാനം കുറവാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
2015ല്‍ ഇതേ കാലയളവില്‍ കേരളത്തില്‍ 22 ശതമാനം മഴ കൂടുതല്‍ കിട്ടിയെന്നത് ശ്രദ്ധേയമാണ്. ഏഴു ജില്ലകളില്‍ കൂടുതല്‍ മഴയും ബാക്കിയുള്ളവയില്‍ സാധാരണ മഴയുമാണ് അന്ന് ലഭിച്ചത്. ഇത്തവണത്തെ ജൂണ്‍ജൂലൈ മാസങ്ങളില്‍ 143 സെ.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 105 സെ.മീ മാത്രമായിരുന്നു കാലവര്‍ഷം. വയനാട് ജില്ലയില്‍ 60 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം തുലാവര്‍ഷത്തില്‍ ദീര്‍ഘകാല ശരാശരിയേക്കാള്‍ 27 ശതമാനം അധികമായിരുന്നിട്ടും കേരളം വറ്റിവരണ്ടു പോയി. ഇത്തവണ ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ കേരളത്തില്‍ പെയ്ത മഴ 34 ശതമാനം കുറവായിരുന്നു. ആകെ കിട്ടിയ മഴ 1352.3 മി.മീറ്റര്‍ മാത്രം. കിട്ടേണ്ടിയിരുന്നത് 2039.7 മി.മീറ്റര്‍.
വയനാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴക്കുറവ് 59 ശതമാനം (കിട്ടേണ്ടിയിരുന്നത് 2632.1മി മി, കിട്ടിയത് 1073.8 മി.മീറ്റര്‍ ), തൃശൂര്‍ 44 (കിട്ടേണ്ടിയിരുന്നത് 2197. കിട്ടിയത്1219.6) മലപ്പുറം 39 (2060.4,1252.9) കണ്ണൂര്‍25 (2669.01991.0)കാസര്‍കോഡ്25 (3007.5, 2252..9), ഇടുക്കി31(2276.21569.5), കൊല്ലം 29(1332.5950.8), കോട്ടയം30(1897.3 1330.7), കോഴിക്കോട് 27 (603.11888.1), പാലക്കാട് 34 (1572.71034.9), ആലപ്പുഴ 35 (1745.91135.3),എറണാകുളം 24(2065.0 1569.4)പത്തനംതിട്ട 36(1715.1091.4) തിരുവനന്തപുരം 33(871.3 572.4) മി.മീറ്റര്‍ മഴക്കുറവാണ് അനുഭവപ്പെട്ടത്.
ഇത്രയേറെ മഴക്കുറവ് കേരളത്തില്‍ സമീപകാലത്ത് രേഖപ്പെടുത്തിയിട്ടില്ല. ലക്ഷദ്വീ പില്‍ 998.5 ശതമാനം മഴ ശരാശരി പെയ്യേണ്ടപ്പോള്‍ ഇത്തവണ കിട്ടിയത്745.9 മില്ലി മീറ്റര്‍ മാത്രം. തുലാ മഴകൂടുതല്‍ പെയ്തിരുന്നെങ്കില്‍ കാലവര്‍ഷത്തിന്റെ കുറവ് അതില്‍ പരിഹരിക്കുമായിരുന്നു.ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 23വരെ കേരളത്തില്‍ 62 ശതമാനം മഴയാണ് കുറഞ്ഞത്. കിട്ടിയത് 162 മി.മീറ്റര്‍.
ശരാശരി 427.9മി മി ലഭിക്കേണ്ട സ്ഥാനത്താണിത്. മലപ്പുറത്തും തൃശൂരിലും 75 ശതമാനം മഴ രേഖപ്പെടുത്തി.യഥാക്രമം 101.9,106.5 മി.മീറ്റര്‍ മഴ ആ ജില്ലകളില്‍ കിട്ടി. 411.3 , 424.0 മി.മീറ്റര്‍ മഴ ലഭിക്കേണ്ടതായിരുന്നു .പത്തനംതിട്ടയില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്418 മി.മീറ്റര്‍. ഏറ്റവും കുറച്ചു മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ് 51.3 മില്ലിമീറ്റര്‍ മാത്രം. ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒരു തുള്ളി മഴ പോലും പെയ്തില്ല. പാലക്കാടും പത്തനംതിട്ടയിലും ചെറിയ തോതില്‍ മഴതുള്ളി കിലുക്കം അനുഭപ്പെട്ടുവെങ്കില്‍ എറണാകുളത്ത് 187% അധിക മഴയുണ്ടായി. മാര്‍ച്ച്, മേയ് മാസങ്ങളില്‍ 11 ജില്ലകളിലും പ്രതിക്ഷിച്ച വേനല്‍ മഴ ഉണ്ടായില്ല. പത്തനംതിട്ടയില്‍ 10ശതമാനം, കൊല്ലം ഏഴു ശതമാനം ചെറിയ വര്‍ധനവ് കണ്ടപ്പോള്‍ തിരുവനന്തപുരത്ത് മാത്രം 37ശതമാനം കുടുതല്‍ രേഖപ്പെടുത്തി . മഴയുടെ കാര്യത്തില്‍ അടുത്ത കാലത്തൊന്നും കേരളം ഇത്ര വലിയ പ്രതിസന്ധി നേരിട്ടിട്ടില്ല.
കേരള ദുരന്തനിവാരണ അതോറിറ്റി നിലവില്‍ വന്നശേഷം നേരിടുന്ന ആദ്യത്തെ വന്‍ വെല്ലുവിളിയാണ് ആസന്നമായ വരള്‍ച്ച. അതുകൊണ്ടു തന്നെയാണ് സര്‍ക്കാര്‍ പതിനാലു ജില്ലകളെയും വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചത്.
