യു ഡി എഫ് പരാജയം

തിരുവനന്തപുരം: പ്രതിപക്ഷമെന്ന നിലയില്‍ യുഡിഎഫ് പരാജയമാണെന്ന് മുസ് ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. യോഗം ചേരല്‍ മാത്രമാണ് ഇപ്പോള്‍ യുഡിഎഫില്‍ നടക്കുന്നതെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഒന്നും ചെയ്യാനായിട്ടില്ലെന്നും ഇ.ടി ആഞ്ഞടിച്ചു. ജനകീയ പ്രശ്‌നങ്ങള്‍ യുഡിഎഫിന് ഏറ്റെടുക്കാനായിട്ടില്ല. സര്‍ക്കാരിന്റെ ഭരണപരാജയം ഉയര്‍ത്തികാണിക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ യുഡിഎഫില്‍ ഉന്നയിക്കുമെന്നും ഇ.ടി വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂരും യുഡിഎഫിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നു. സംസ്ഥാനത്ത് ആദ്യമായാണ് റേഷന്‍ വിതരണം മുടങ്ങിയ അവസ്ഥ ഉണ്ടായത്. ഇത് ഫലപ്രദമായി ഉയര്‍ത്തിക്കൊണ്ട് വരാന്‍ പ്രതിപക്ഷത്തിന് സാധിച്ചില്ലെന്നും ജോണി നെല്ലൂര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും യുഡിഎഫിനെ വിമര്‍ശിച്ചിരുന്നു. കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും സിപിഎമ്മാണെന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *