ദുലാഗഡില്‍ ഒന്നും സംഭവിച്ചിട്ടില്ല

കൊല്‍ക്കത്ത: ദുലാഗഡ് സംഘര്‍ഷത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഒറ്റ മറുപടിയേയുള്ളൂ. അവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്ന്. ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയ മമതയോട് മാധ്യമപ്രവര്‍ത്തകര്‍ ദുലാഗഡിലുണ്ടായ അതിക്രമങ്ങളെ കുറിച്ച് ചോദിക്കുകയായിരുന്നു. നിങ്ങള്‍ സ്വയം ലജ്ജിക്കൂ എന്നും മമത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രസ്തുത വിഷയത്തില്‍ തന്റെ പ്രതികരണം പുറത്തുവരാന്‍ മാധ്യമപ്രവര്‍ത്തകര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും മമത പറഞ്ഞു.

കഴിഞ്ഞയാഴ്ച ദുലാഗഡ് സംഘര്‍ഷത്തില്‍ മമത ബിജെപിയെ കുറ്റപ്പെടുത്തിയിരുന്നു. ദുലാഗഡ് സംഘര്‍ഷം രാഷ്ട്രീയ അതിക്രമമാണെന്നും അതിന് പിന്നില്‍ ബിജെപിയാണെന്നും മമത ആരോപിച്ചിരുന്നു.
തന്നെ അറസ്റ്റ് ചെയ്യാന്‍ മറ്റുള്ളവരെ ദ്രോഹിക്കുന്നത് ശരിയല്ലെന്നും മമത പ്രതികരിച്ചിരുന്നു.

ഡിസംബര്‍ 12 നബിദിനത്തിലാണ് ദുലാഗഡില്‍ സംഘര്‍ഷമുണ്ടാകുന്നത്. നിരവധി വീടുകള്‍ അഗ്‌നിക്കിരയാക്കുകയും കവര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി. എന്നാല്‍ പ്രശ്‌നബാധിത പ്രദേശത്തേയ്ക്ക് മാധ്യമപ്രവര്‍ത്തകരെയോ ബിജെപിക്കാരേയോ കടത്തിവിടാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *