അഖിലേഷ് സമാജ്വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍

ലക്‌നൗ• സമാജ്വാദി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്വാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തുവെന്ന് രാംഗോപാല്‍ യാദവ്. ദേശീയ എക്‌സിക്യൂട്ടീവ് ഐക്യകണ്‌ഠേനയാണ് അഖിലേഷിനെ തിരഞ്ഞെടുത്തതെന്നും രാം ഗോപാല്‍ പറഞ്ഞു. പിതാവും പാര്‍ട്ടി സ്ഥാപകനുമായ മുലായംസിങ് യാദവിനെ നീക്കിയാണ് അഖിലേഷിനെ അധ്യക്ഷനാക്കിയത്. ലക്‌നൗവില്‍ ചേര്‍ന്ന ദേശീയ കണ്‍വെന്‍ഷനിലാണ് പ്രഖ്യാപനം.

ശിവ്പാല്‍ യാദവിനെ സംസ്ഥാന അധ്യക്ഷപദവിയില്‍നിന്നു മാറ്റണമെന്നും അമര്‍ സിങ്ങിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും എക്‌സിക്യൂട്ടീവ് നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *