മോദി പറഞ്ഞതെല്ലാം അസാധു

ന്യൂഡല്‍ഹി: അസാധുവാക്കിയ കറന്‍സികളില്‍ 97 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാങ്കുകളില്‍ ഡിസംബര്‍ 30 വരെ 14.97 ലക്ഷം കോടി രൂപയ്ക്കുള്ള കറന്‍സികള്‍ തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ട്. നവംബര്‍ എട്ടിന് 15.04 ലക്ഷം കോടി രൂപയുടെ കറന്‍സികളാണു സര്‍ക്കാര്‍ റദ്ദാക്കിയത്. അഞ്ച് ലക്ഷം കോടിയോളം രൂപ ബാങ്കുകളില്‍ തിരിച്ചെത്തില്ലെന്നും കള്ളപ്പണക്കാര്‍ക്ക് അത് കത്തിച്ചുകളയേണ്ടിവരുമെന്നും തരത്തിലുള്ള സര്‍ക്കാര്‍ അവകാശവാദങ്ങള്‍ ഇതോടെ പൊളിയുകയാണ്. വിപണിയിലുള്ളവയില്‍ 20 മുതല്‍ 40 വരെ ശതമാനം കള്ളപ്പണമാണെന്നും അതിനാല്‍ 20 മുതല്‍ 30 വരെ ശതമാനം നോട്ടുകള്‍ തിരിച്ചുവരില്ലെന്നുമാണ് ഗവണ്‍മെന്റ് ആദ്യദിവസങ്ങളില്‍ സൂചിപ്പിച്ചത്. അതായത് മൂന്നു ലക്ഷം കോടി മുതല്‍ അഞ്ചു ലക്ഷം കോടി വരെ രൂപ തിരിച്ചുവരില്ലെന്ന്. ആ തുക ബജറ്റിലേക്കു വകമാറ്റി ദരിദ്രര്‍ക്കു നല്‍കുമെന്ന പ്രചാരണവും ചിലര്‍ നടത്തി. ഈ വാദങ്ങളൊക്കെ പുതിയ കണക്കുകള്‍ പുറത്തുവരുന്നതോടെ പൊളിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *