കാന്‍ബറ: മൂന്നു കുട്ടികളെ കൊലപ്പെടുത്തിയ മാതാവ് ഒന്നര വര്‍ഷത്തിനു ശേഷം കുറ്റം സമ്മതിച്ചു. ഓസ്‌ട്രേലിയയിലാണ് സംഭവം. തെക്കു–കിഴക്കന്‍ മെല്‍ബണില്‍ 2015 ഏപ്രിലിലായിരുന്നു സംഭവം. അക്കോണ്‍ ഗോഡെ എന്ന 37 വയസുകാരിയാണ് മൂന്നു മക്കളെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയത്.
ഒരു വയസുകാരി ബോള്‍, നാലുവയസുള്ള ഇരട്ടകളായിരുന്ന ഹാങ്കെര്‍, മന്‍ദിത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇവരുടെ നാടകീയമായ കുറ്റസമ്മതം. ഗാലദ്മാന്‍ നദിയിലേക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിറക്കിയാണ് കുട്ടികളെ കൊലപ്പെടുത്തിയത്. കുട്ടികളെയും കൊണ്ട് ആത്മഹത്യ ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഗോഡെയും ആറുവയസുള്ള അലുഅല്‍ എന്ന കുട്ടിയെയും രക്ഷാപ്രവര്‍ത്തകര്‍ രക്ഷിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
