കലോല്‍സവ ലഹരിയില്‍ കണ്ണൂര്‍

കണ്ണൂര്‍: കൗമാരകലാ മാമാങ്കത്തിന് കണ്ണൂരില്‍ തുടക്കം. 57–ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പോലീസ് മൈതാനിയിലെ മുഖ്യവേദിയായ ‘നിള’യില്‍ വൈകുന്നേരം നാലിനു മുഖ്യമന്ത്രി തിരിതെളിച്ചതോടെയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കലയുടെ കളിയാട്ടത്തിന് അരങ്ങുണര്‍ന്നത്. വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഗായിക കെ.എസ് ചിത്ര, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍കുമാര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

നദികളുടെ പേരിട്ട 20 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 232 ഇനങ്ങളിലായി 12,000 വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ മത്സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *