കോട്ടയം: ബിജെപി നേതൃയോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനെ വിമര്‍ശിച്ച് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒ. രാജഗോപാല്‍ എംഎല്‍എയും. സംവിധായകന്‍ കമല്‍ രാജ്യം വിടണമെന്ന പരാമര്‍ശം രാഷ്ട്രീയ നേതാവിന് യോജിച്ചതല്ലെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. മാധ്യമ ശ്രദ്ധയ്ക്കുവേണ്ടിയാണ് പരാമര്‍ശമെന്നും അഭിപ്രായം ഉയര്‍ന്നു.
അതേസമയം, കമ്യൂണിസ്റ്റ് വിപ്ലവനായകന്‍ ചെഗുവേരയെ പ്രകീര്‍ത്തിച്ച ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പദ്മനാഭന്റെ നടപടി അനവസരത്തിലെന്ന് ആര്‍എസ്എസ് വ്യക്തമാക്കി. ചെഗുവേര മാതൃകയാക്കേണ്ട വ്യക്തിത്വമല്ല. പദ്മനാഭന്റെ പരാമര്‍ശത്തില്‍ ആര്‍എസ്എസ് അതൃപ്തി രേഖപ്പെടുത്തി.
സിപിഎമ്മില്‍ ചേരുന്നതിനു കളമൊരുക്കാനാണു സികെപിയുടെ നീക്കമെന്ന ആക്ഷേപവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.
തൃപ്തികരമായ വിശദീകരണം നല്‍കി ക്ഷമാപണം നടത്താന്‍ അദ്ദേഹം തയാറായില്ലെങ്കില്‍ സംഘടനാ നടപടികള്‍ അനിവാര്യമാകുമെന്നാണ് വിലയിരുത്തല്‍.
