സലാല: ഒമാനിലെ സലാലയില്‍ രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെി. മുവാറ്റുപുഴ സ്വദേശികളായ മുഹമ്മദ്, നജീബ് എന്നിവരാണ് മരിച്ചത്. ഒരാളെ ദാരീസിലെ താമസ സ്ഥലത്തും മറ്റൊരാളെ സമീപത്തെ കെട്ടിടത്തിനു താഴെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു.
ഒരു വര്‍ഷത്തോളമായി ഇവര്‍ വിസിറ്റിംഗ് വിസയിലാണ് കഴിഞ്ഞുവന്നിരുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സലാലയിലെ തുംറൈത്തില്‍ മൂവാറ്റുപുഴ സ്വദേശി ആരംഭിക്കുന്ന ക്രഷര്‍ യൂണിറ്റിന്റെ ജോലിക്കായാണ് ഇവര്‍ നാട്ടില്‍ നിന്നും എത്തിത്തിയത്. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
