ചെന്നൈ: മറീന ബീച്ചില്‍ 15 ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു . ജല്ലിക്കട്ട് പ്രക്ഷോഭം തുടരണമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ .
ജനുവരി 29 മുതല്‍ ഫെബ്രുവരി 12 വരെയാണ് നിരോധരാജ്ഞ. ചെന്നൈ സിറ്റി പൊലീസ് കമീഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞയുടെ സാഹചര്യത്തില്‍ മറീന ബീച്ചില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിക്കില്ല. കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ ബീച്ചിലേക്ക് എത്തുന്നവരെ കടക്കാന്‍ അനുവദിക്കുകയുള്ളു.
വീണ്ടും ജെല്ലിക്കെട്ട് പ്രക്ഷോഭം ആരംഭിക്കുകയാണെന്ന തരത്തിലുള്ള മെസേജുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിലാണ് വിലക്ക് പ്രഖ്യാപിച്ചതെന്നും പൊലീസ് കമീഷണര്‍ എസ് ജോര്‍ജ് പറഞ്ഞു
ജെല്ലിക്കെട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭമാണ് മറീന ബീച്ചില്‍ നടന്നത്. പ്രക്ഷോഭത്തിനൊടുവില്‍ സംസ്ഥാന സര്‍ക്കാര്‍ ജെല്ലികെട്ടിന് അനുകൂലമായി ഓര്‍ഡിന്‍സ് പുറത്തിറക്കി. നടപടിക്ക് ശേഷം പൊലീസ് പ്രക്ഷോഭകാരികളെ ഒഴിപ്പിക്കുന്ന സമയത്ത് വ്യാപകമായ ആക്രമണങ്ങള്‍ നടന്നിരുന്നു.
