തിരുവനന്തപുരം : ലോ അക്കാദമി വിഷയത്തില്‍ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് ഇന്ന് മുതല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കും. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെക്കണം, അക്കാദമിയുടെ അധികഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം, വിദ്യാര്‍ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതിന് കേസെടുത്ത സാഹചര്യത്തില്‍ ലക്ഷ്മി നായരെ അറസ്റ്റുചെയ്യണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മുരളീധരന്റെ നിരാഹാര സമരം.
അതിനിടെ നിരാഹാര സമരം നടത്തിവന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.
മുരളിധരനെ ആശുപത്രിയിലേക്കു മാറ്റിയതിനെ തുടര്‍ന്ന് വി.വി. രാജേഷ് ഉപവാസ സമരം ആരംഭിച്ചു. അക്കാദമിക്കെതിരായ സമരത്തില്‍ നിന്ന് എസ്എഫ്ഐ പിന്മാറിയെങ്കിലും ലക്ഷ്മി നായര്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്ക്കുന്നതു വരെ സമരം തുടരും എന്ന നിലപാടാണ് എബിവിപി, എഐഎസ്എഫ്, കെഎസ്.യു, എംഎസ്എഫ്, എഐഡിഎസ്ഒ തുടങ്ങിയ സംഘടനകള്‍ക്ക്.
ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ മാനേജ്മെന്റിന് അനുകൂലനിലപാട് എടുക്കുന്നുവെന്നാരോപിച്ച് സംസ്ഥാനത്ത് ഇന്ന് എ.ബി.വി.പി. വിദ്യാഭ്യാസ ബന്ദ് നടത്തും. ഇന്ന് സെക്രട്ടേറിയറ്റിലേക്ക് വിദ്യാര്‍ഥി മാര്‍ച്ച് നടത്തുമെന്നും സംസ്ഥാന സെക്രട്ടറി പി.ശ്യാം രാജ് അറിയിച്ചു.
