കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസ് സി.ബി.ഐക്ക് വിട്ട ഉത്തരവിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ നല്‍കിയ ഹരജി ഹൈകോടതി തള്ളി. കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. കേസ് സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ജയരാജനും രാജേഷും ഡിവിഷന്‍ ബെഞ്ചില്‍ ഹരജി നല്‍കിയത്.
തളിപ്പറമ്പ് പട്ടുവം അരിയില്‍ സ്വദേശിയും മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനുമായിരുന്ന അബ്ദുല്‍ ഷുക്കൂര്‍ (21) 2012 ഫെബ്രുവരി 20നാണ് സി.പി.എം ശക്തികേന്ദ്രമായ ചെറുകുന്ന് കീഴറയില്‍ കൊല്ലപ്പെട്ടത്. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവാണ് ഹൈകോടതിയെ സമീപിച്ചത്.
