അഴിമതി കേസുകളില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നെന്ന് വി എസ്

തിരുവനന്തപുരം: അഴിമതികേസുകളില്‍ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നുവെന്ന് സി.പി.എം മുതിര്‍ന്ന നേതാവ് വി.എസ്  അച്യുതാനന്ദന്‍. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താന്‍ വിദഗ്ദ സംഘത്തെ അടിയന്തരമായി നിയോഗിക്കണം. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എഫ്‌.െഎ.ആര്‍ രജിസ്റ്റര്‍ ചെയ്തതൊഴിച്ചാല്‍ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും വി.എസ് കുറ്റപ്പെടുത്തി.

ടൈറ്റാനിയം കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണത്തിന്ഉത്തരവിട്ടതാണ്. എസ്.പി റാങ്കിലുള്ള അന്വേഷണ ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ച് അന്വേഷണം നടത്തണമെന്ന് താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും വിജിലന്‍സ് ഇക്കാര്യത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ഉന്നത സ്വാധീനമുള്ളവര്‍ അന്വേഷണം അട്ടിമറിക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വിജിലന്‍സ് ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വി.എസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *