മലപ്പുറത്ത് 9 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ ഉണ്ണിയാലില്‍ ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സെവന്‍സ് ഫുട്!ബോള മത്സരം നടക്കുന്ന ഗ്രൗണ്ടില്‍ കിടന്നുറങ്ങിയവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

പരിക്കേറ്റ ഒന്‍പത് പേരില്‍ ഏഴു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും രണ്ട് പേരെ തിരൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാല് പേരുടെ പരിക്ക് ഗുരുതരമാണ്. ആക്രമണത്തില്‍ പ്രതിഷേധിച്ച് നിറമരുദൂര്‍ പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

അതേസമയം അക്രമത്തിന് പിന്നില്‍ മുസ്ലിം ലീഗാണെന്ന് സിപിഎം ആരോപിച്ചു. എന്നാല്‍ ലീഗിന് ആക്രമണത്തില്‍ പങ്കില്ലെന്നും ഫുടബോള്‍ മത്സരവുമായി ബന്ധപ്പെട്ട് ക്ലബുകള്‍ തമ്മിലുള്ള പ്രശ്‌നമാണ് അക്രമണത്തത്തില്‍ കലാശിച്ചതെന്നും ലീഗ് വ്യകതമാക്കി.
സിപിഎം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ഉണ്ണിയാല്‍.

Leave a Reply

Your email address will not be published. Required fields are marked *