പനീര്‍ശെല്‍വം സെക്രട്ടറിയേറ്റില്‍ എത്തി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണസ്തംഭനമെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മറികടക്കാന്‍ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം സെക്രട്ടറിയേറ്റില്‍ എത്തി.

ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് പനീര്‍ശെല്‍വം സെക്രട്ടറിയേറ്റില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ശശികല ക്യാമ്പ് വിട്ട് പനീര്‍ശെല്‍വ പക്ഷത്തെത്തിയ വിദ്യാഭ്യാസമന്ത്രി കെ.പാണ്ഡ്യരാജനും ഓഫീസിലെത്തും.
പ്രതിപക്ഷനേതാവ് സ്റ്റാലിന്‍ നേരത്തേതന്നെ സെക്രട്ടറിയേറ്റില്‍ എത്തിയിരുന്നു. അതിനിടെ ശശികല ഇന്നും കൂവത്തൂരിലെത്തി എഐഎഡിഎംകെ എംഎല്‍എമാരെ കാണുമെന്ന് സൂചന. കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്നും എംഎല്‍എമാരെ മാറ്റാനുള്ള നീക്കവുമുണ്ട്.

ഫെബ്രുവരി ഏഴിന് ശശികലയ്‌ക്കെതിരേ പരസ്യമായി രംഗത്തുവന്നതിന് ശേഷം പനീര്‍ശെല്‍വം സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നില്ല. ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതിനായി പാര്‍ട്ടി തീരുമാനമെടുത്തതിന് പിന്നാലെ അദ്ദേഹം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *