ന്യൂഡല്‍ഹി: എംഫില്‍, പിഎച്ച്ഡി സീറ്റുകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തിനെതിരേ ജെഎന്‍യു(ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല)വില്‍ പ്രക്ഷോഭം ശക്തമാകുന്നു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് ഉപരോധവും മറ്റ് വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത സഹകരണത്തോടെ അഡ്മിനിസ്‌ട്രേഷന്‍ പ്രവര്‍ത്തന സ്തംഭനവുമാണ് നിലവില്‍ പുരോഗമിക്കുന്നത്.
തുടര്‍ച്ചയായ നാലാം ദിവസമാണ് പ്രതിഷേധങ്ങള്‍ തുടരുന്നത്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ യുജിസി ഗസറ്റിലെ മാനദണ്ഡളുടെ നടപ്പാക്കലിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധമുയര്‍ത്തുന്നത്.
എംഫില്‍, പിഎച്ച്ഡി സീറ്റുകള്‍ വെട്ടിക്കുറക്കല്‍, ചില കോഴ്‌സുകളിലേക്കുള്ള പ്രവേശനം നിര്‍ത്തിവയ്ക്കല്‍, പ്രവേശനത്തിലെ ജാതിവിവേചനം, ഒബിസി അധ്യാപകരുടെ അഭാവം, ഫീസ് വര്‍ധന, അധ്യാപകരെ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ അവകാശം വിസിക്ക് തുടങ്ങിയ വിഷയങ്ങളിലാണ് വിദ്യാര്‍ഥികള്‍ വിയോജിപ്പ് അറിയിച്ചിട്ടുള്ളതും പ്രതിഷേധിക്കുന്നതും.
അതേസമയം, വിദ്യാര്‍ഥി സമരത്തിനെതിരേ ജെഎന്‍യു വൈസ് ചാന്‍സലര്‍ എം.ജഗദീഷ് കുമാര്‍ രംഗത്തെത്തി. അഡ്മിനിസ്‌ട്രേഷന്‍ കെട്ടിടം കൈയടക്കാന്‍ പ്രതിഷേധിക്കുന്നവര്‍ക്ക് അവകാശമില്ലെന്നും കെട്ടിടം കൈയടക്കിയിരിക്കുന്നവര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും വിസി ആരോപിച്ചു.അറിയിച്ചിട്ടുള്ളതും പ്രതിഷേധിക്കുന്നതും.
അതേസമയം, വിദ്യാര്‍ഥി സമരത്തിനെതിരേ ജെഎന്‍യു വൈസ് ചാന്‍സലര്‍ എം.ജഗദീഷ് കുമാര്‍ രംഗത്തെത്തി. അഡ്മിനിസ്‌ട്രേഷന്‍ കെട്ടിടം കൈയടക്കാന്‍ പ്രതിഷേധിക്കുന്നവര്‍ക്ക് അവകാശമില്ലെന്നും കെട്ടിടം കൈയടക്കിയിരിക്കുന്നവര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും വിസി ആരോപിച്ചു.
