എടപ്പാടി പളനി സാമി വിശ്വാസ വോട്ട് നേടി

ചെന്നൈ: സംഘര്‍ഷഭരിതമായ മണിക്കൂറുകള്‍ക്കൊടുവില്‍ തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസാമി മന്ത്രിസഭ വിശ്വാസവോട്ട് നേടി. 122 എംഎല്‍എമാരുടെ പിന്തുണയോടെയാണ് പളനിസാമി വിശ്വാസവോട്ട് നേടിയത്. ശബ്ദവോട്ടെടുപ്പാണ് നടന്നതെന്നാണ് വിവരം. വോട്ടെടുപ്പിന്റെ സമയത്ത് അണ്ണാ ഡിഎംകെയുടെ 133 എംഎല്‍എമാര്‍ മാത്രമാണ് സഭയിലുണ്ടായിരുന്നത്. ഇവരില്‍ പനീര്‍സെല്‍വം ഉള്‍പ്പെടെ 11 എംഎല്‍എമാര്‍ എതിര്‍ത്തു വോട്ടു ചെയ്തു. പാര്‍ട്ടി വിപ്പ് ലംഘിച്ച സാഹചര്യത്തില്‍ ഇവരുടെ എംഎല്‍എ സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായി. വന്‍ബഹളത്തെ തുടര്‍ന്ന് പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കറുടെ അനുമതിയോടെ സഭയില്‍നിന്നും ബലപ്രയോഗത്തിലൂടെ നീക്കിയശേഷമായിരുന്നു വിശ്വാസ വോട്ടെടുപ്പ്.
ഡിഎംകെ, കോണ്‍ഗ്രസ്, മുസ്!ലിം ലീഗ് എംഎല്‍എമാരെയണ് പുറത്താക്കിയത്. ബഹളം നിമിത്തം രണ്ടു തവണ നിര്‍ത്തിവച്ച സമ്മേളനം, മൂന്നാം തവണ സമ്മേളിച്ചപ്പോഴാണ് വോട്ടെടുപ്പു നടന്നത്.

ബഹളം മൂലം നിര്‍ത്തിവച്ച നിയമസഭാ സമ്മേളനം മൂന്നു മണിക്കു പുനഃരാരംഭിക്കുന്നതിന് മുന്നോടിയായാണ് സഭയ്ക്കുള്ളില്‍നിന്നു ഡിഎംകെ അംഗങ്ങള്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കറുടെ നിര്‍ദേശപ്രകാരം സുരക്ഷാ ജീവനക്കാര്‍ ബലം പ്രയോഗിച്ചു നീക്കിയത്. പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ സഭയ്ക്കുള്ളില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലപ്രയോഗത്തിലൂടെ പുറത്താക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ എംഎല്‍എമാര്‍ ഗവര്‍ണറെ കാണ്ട് പരാതിപ്പെടാനായി രാജ്ഭവനിലേക്കു പോയി.

11 മണിക്ക് ആരംഭിച്ച സമ്മേളനം ബഹളത്തെ തുടര്‍ന്ന് ഒരു മണിക്കൂറിനുശേഷം നിര്‍ത്തിവച്ചിരുന്നു. പിന്നീട് ഒരുമണിയോടെ വീണ്ടും സഭ സമ്മേളിച്ചെങ്കിലും സംഘര്‍ഷം അയവില്ലാതെ തുടര്‍ന്നതോടെ പ്രതിപക്ഷ എംഎല്‍എമാരെയും പനീര്‍സെല്‍വം വിഭാഗക്കാരെയും സഭയില്‍നിന്നു പുറത്താക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി. ഇവരെ ബലം പ്രയോഗിച്ചു നീക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ സഭാ നടപടികള്‍ മൂന്നുമണി വരെ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഡിഎംകെ എംഎല്‍എമാര്‍ തന്നെ അപമാനിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തതായി സ്പീക്കര്‍ ആരോപിച്ചു. നിയമാനുസൃതമായി ജോലി ചെയ്യുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വാസവോട്ടെടുപ്പു നീട്ടിവയ്ക്കുകയോ രഹസ്യവോട്ടെടുപ്പിന് അനുമതി നല്‍കുകയോ വേണമെന്ന ആവശ്യം സ്പീക്കര്‍ പി.ധനപാല്‍ തള്ളിയതില്‍ പ്രകോപിതരായ ഡിഎംകെ എംഎല്‍എമാര്‍ കയ്യാങ്കളിക്കു തുനിഞ്ഞതോടെയാണ് നടപടികള്‍ ആദ്യം നിര്‍ത്തിവച്ചത്.

സഭയില്‍ കയ്യാങ്കളി

വിശ്വാസവോട്ടെടുപ്പു നീട്ടിവയ്ക്കുകയോ രഹസ്യവോട്ടെടുപ്പിന് അനുമതി നല്‍കുകയോ വേണമെന്ന പ്രതിപക്ഷത്തിന്റെയും പനീര്‍സെല്‍വം വിഭാഗത്തിന്റെയും ആവശ്യം സ്പീക്കര്‍ തള്ളിയിരുന്നു. സഭാനടപടികളെക്കുറിച്ചു ഭരണപക്ഷവും പ്രതിപക്ഷവും തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും എന്തുചെയ്യണമെന്ന് തനിക്കറിയാമെന്നും സ്പീക്കര്‍ പി.ധനപാല്‍ നിലപാടെടുത്തു. ഇതാണ് !ഡിഎംകെ എംഎല്‍എമാരെ പ്രകോപിപ്പിച്ചത്.

സ്പീക്കറെ ഘെരാവോ ചെയ്ത എംഎല്‍എമാര്‍ പേപ്പറുകള്‍ കീറിയെറിയുകയും കസേരകള്‍ തട്ടിമറിക്കുകയും ചെയ്തു. സ്പീക്കറുടെ മേശയ്ക്കും മൈക്കിനും കേടുവരുത്തി. ആവേശം മൂത്ത എംഎല്‍എമാരിലൊരാള്‍ സ്പീക്കറുടെ കസേരയില്‍ കയറിയിരുന്നു പ്രതിഷേധിച്ചു.

!ഡിഎംകെയ്ക്കു പുറമെ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, മുസ്!ലിം ലീഗ് എന്നിവരും പനീര്‍സെല്‍വം വിഭാഗവുമാണ് രഹസ്യവോട്ടെടുപ്പ് എന്ന ആവശ്യവുമായി രംഗത്തെത്തിയത്.

മാധ്യമങ്ങള്‍ക്കു വിലക്ക്

മാധ്യമങ്ങളെ നിയമസഭയില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തത് സഭാനടപടികളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനും കാരണമായി. വോട്ടെടുപ്പ് ആരംഭിച്ചതായി ഇടയ്ക്കു വാര്‍ത്ത പ്രചരിച്ചിരുന്നു. സഭാംഗങ്ങളെ ആറു ബ്ലോക്കുകളായി തിരിച്ചു വോട്ടെടുപ്പ് നടക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഇതു തെറ്റാണെന്ന് വൈകാതെ സ്ഥിരീകരിച്ചു.

ജനഹിതമാണ് പ്രധാനമെന്ന് പനീര്‍സെല്‍വം

നേരത്തെ, എംഎല്‍എമാര്‍ അവരുടെ മണ്ഡലങ്ങളില്‍ചെന്ന് ജനങ്ങളുമായി സംസാരിക്കണമെന്നും അതിനുശേഷം മാത്രമേ വോട്ടെടുപ്പു നടത്താവൂ എന്നും പനീര്‍സെല്‍വം ആവശ്യപ്പെട്ടു. ജനങ്ങളുടെ നിലപാട് മനസ്സിലാക്കാന്‍ എംഎല്‍എമാര്‍ക്ക് അവസരം നല്‍കണം. അതിനുശേഷമേ വോട്ടെടുപ്പു നടത്താവൂ എന്നും പനീര്‍സെല്‍വം നിര്‍ദേശിച്ചു. വോട്ടെടുപ്പു തീര്‍ക്കാന്‍ എന്താണിത്ര തിടുക്കമെന്നായിരുന്നു സ്റ്റാലിന്റെ ചോദ്യം. ജനാധിപത്യം സംരക്ഷിക്കപ്പെട്ടേ തീരൂ. ഭൂരിപക്ഷം തെളിയിക്കാന്‍ പളനിസാമി സര്‍ക്കാരിന് ഗവര്‍ണര്‍ 15 ദിവസത്തെ സമയം അനുവദിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൈകൊടുത്ത് പനീര്‍സെല്‍വവും ഡിഎംകെയും

സമ്മേളനം ആരംഭിച്ചതുമുതലേ പളനിസാമിക്കെതിരെ പനീര്‍സെല്‍വം വിഭാഗവും ഡിഎംകെയും കൈകോര്‍ത്തു നീങ്ങുന്ന കാഴ്ചയാണ് സഭയില്‍ കണ്ടത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിശ്വാസപ്രമേയം അവതരിപ്പിക്കുകയും സ്പീക്കര്‍ ഇതിന് അനുമതി നല്‍കുകയും ചെയ്തതിനുപിന്നാലെ സഭയില്‍ ബഹളം ആരംഭിച്ചു. ഡിഎംകെ എം!എല്‍എമാര്‍ സഭയ്ക്കുള്ളില്‍ ഒ.പനീര്‍സെല്‍വത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. പനീര്‍സെല്‍വം വിഭാഗത്തിന്റെ ചീഫ് വിപ്പ് സെമ്മലൈയെ സംസാരിക്കാന്‍ അനുവദിക്കാത്ത സ്പീക്കറുടെ നിലപാടിനെതിരെയും സഭയില്‍ ബഹളമുണ്ടായി. സെമ്മലൈയ്ക്ക് മൈക്ക് കൈമാറണമെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനും ആവശ്യപ്പെട്ടു. എംഎല്‍എമാരെ തടവിലാക്കിയെന്ന ആരോപണമുയര്‍ത്തിയും ഡിഎംകെ അംഗങ്ങള്‍ ബഹളംവച്ചു.

നിയമസഭയിലേക്കെത്തിയ പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്റെ വാഹനം പ്രവേശനകവാടത്തിനു സമീപം പരിശോധിക്കാനുള്ള നീക്കം ചെറിയ സംഘര്‍ഷത്തിനും കാരണമായി. പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെ, കോണ്‍ഗ്രസ്, മുസ്!ലിം ലീഗ് എന്നിവര്‍ സര്‍ക്കാരിനെതിരെ വോട്ടു ചെയ്യുമെന്ന് നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യകാരണങ്ങളാല്‍ ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധി സഭയില്‍ എത്തിയില്ല.

തുടരുന്ന കൊഴിഞ്ഞുപോക്ക്

അതേസമയം, വിശ്വാസവോട്ട് അടുക്കുന്തോറും കൊഴിഞ്ഞുപോകുന്ന എംഎല്‍എമാരുടെ എണ്ണം കൂടുന്നതിന്റെ വേവലാതിയിലായിരുന്നു മുഖ്യമന്ത്രി പളനിസാമിയും സംഘവും. ഇന്നുമാത്രം രണ്ട് എംഎല്‍എമാര്‍ കൂടി പളനിസാമി ക്യാംപ് വിട്ടതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കോയമ്ബത്തൂര്‍ നോര്‍ത്ത് എംഎല്‍എ പി.ആര്‍.ജി. അരുണ്‍കുമാര്‍, കാങ്കയം എംഎല്‍എ തനിയരശ് എന്നിവരാണു പളനിസാമിക്കുള്ള പിന്തുണ പിന്‍വലിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.

ഗവര്‍ണര്‍ 15 ദിവസത്തെ സാവകാശം അനുവദിച്ചിട്ടും, റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിട്ടുള്ള എംഎല്‍എമാര്‍ മറുപക്ഷത്തേക്കു പോകാനുള്ള സാധ്യത കണക്കിലെടുത്താണു പെട്ടെന്നു വിശ്വാസ വോട്ട് തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

വിശ്വാസവോട്ട് മുന്‍പും

അണ്ണാ ഡിഎംകെയില്‍ പിളര്‍പ്പുണ്ടായ 1988ലാണ് ഇതിനു മുന്‍പു തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നത്. ജയ പക്ഷത്തെ എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കിയതോടെ ജാനകി പക്ഷം വിശ്വാസ വോട്ട് നേടി. എന്നാല്‍ 23 ദിവസത്തിനു ശേഷം കേന്ദ്രം ഈ സര്‍ക്കാര

Leave a Reply

Your email address will not be published. Required fields are marked *