സ്റ്റാലിനെയും ഡിഎംകെ എംഎല്‍എമാരെയും അറസ്റ്റ് ചെയ്തു

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങളില്‍ പ്രതിഷേധിച്ച് മറീന ബീച്ചിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നിരാഹാരം തുടങ്ങിയ പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിനെയും കൂട്ടരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. നിയമസഭയില്‍ നിന്നും ഇറക്കിവിട്ടതിന് പിന്നാലെ സ്റ്റാലിന്‍ രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിനെ കണ്ടിരുന്നു. സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയത് ചട്ടങ്ങള്‍ പാലിച്ചല്ലെന്നും വിശ്വാസവോട്ടെടുപ്പ് വീണ്ടും നടത്തണമെന്നുമാണ് സ്റ്റാലിന്‍ ആവശ്യപ്പെട്ടത്. സ്റ്റാലിന് പിന്നാലെ ഇതേ ആവശ്യമുന്നയിച്ച് ഡിഎംകെ എംപി ടി.കെ.എസ്.ഇളങ്കോവനും ഗവര്‍ണറെ കണ്ടു.

അതിനിടെ ഗവര്‍ണര്‍ മുംബൈ യാത്ര റദ്ദാക്കി ചെന്നൈയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. ഗവര്‍ണറെ കണ്ട ശേഷമാണ് ഡിഎംകെ പ്രവര്‍ത്തകരുടെ അകന്പടിയോടെ സ്റ്റാലിന്‍ മറീന ബീച്ചിലേക്ക് നിരാഹാര സമരത്തിന് നീങ്ങിയത്. സമരം തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *