കാല്ലം: ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയില്‍ ഞായറാഴ്ച ഹര്‍ത്താലിന് പാര്‍ട്ടി ആഹ്വാനം ചെയ്തു. കടയ്ക്കല്‍ മണ്ഡലം പ്രസിഡന്റ് രവീന്ദ്രന്‍ നായരാണ് മരിച്ചത്. രണ്ടാഴ്ച മുന്‍പാണ് രവീന്ദ്രന് സംഘര്‍ഷത്തിനിടെ കന്പിവടികൊണ്ട് തലയ്ക്ക് അടിയേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടറാണ് മരിച്ചത് രവീന്ദ്രന്‍ നായര്‍.
കാഞ്ഞിരത്തുമൂട് ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. അതിനിടെയാണ് രവീന്ദ്രന് അടിയേറ്റത്. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് നേരത്തെ തന്നെ ബിജെപി ആരോപണം ഉന്നയിച്ചിരുന്നു.
