ജമ്മുകശ്മീരില്‍ വെടിപ്പെപ്പ് ;നാലു പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ ഭീകര്‍ നടത്തിയ വെടിവയ്പില്‍ മൂന്ന് സൈനീകര്‍ക്കും ഒരു ഗ്രാമവാസിക്കും വീരമൃത്യു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ നാലുപേര്‍ക്ക് വെടിയേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. സൈനീകരെ കൂടാതെ ഒരു സ്ത്രീയും വെടിവയ്പില്‍ കൊല്ലപ്പെട്ടത്.

ബുധനാഴ്ച രാത്രി വൈകിയാണ് ആക്രമണമുണ്ടായത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പരിക്കേറ്റ സൈനീകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാഴ്ചകളിലായി നടക്കുന്ന നാലാമത്തെ ഭീകരാക്രമണമാണിത്.

തെക്കന്‍ കശ്മീരിലുള്ള ഷോപ്പിയാന്‍ മേഖലയിലെ മുളു ചിത്രാഗാം പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ 44 ആര്‍ ആര്‍ പാര്‍ട്ടിക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *