അദ്വാനിക്കെതിരായ കുറ്റം ഒഴിവാക്കാനാവില്ല

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷന്‍ എല്‍.കെ അദ്വാനിയെയും മറ്റുള്ളവരെയും സാങ്കേതികതയുടെ പേരില്‍ ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി. മാര്‍ച്ച് 22ന് അദ്വാനി അടക്കമുള്ളവര്‍ക്കെതിരായ കേസില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിക്കും.

ബി.െജ.പി മുതിര്‍ന്ന നേതാക്കളായ അദ്വാനി, മുരളി മനോഹര്‍ ജോഷി അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയ ഗൂഢാലോചന കുറ്റം ലക്‌നോയിലെ വിചാരണ കോടതി ഒഴിവാക്കിയിരുന്നു. വിചാരണ കോടതിക്കെതിരെ അന്വേഷണ ഏജന്‍സിയായ സി.ബി.ഐ അപ്പീല്‍ നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *