മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് ക്രിക്കറ്റ് ടീം പരിശീലകനാവുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അണ്ടര്‍19 ടീമിന്റെ പരിശീലകനാണ് ദ്രാവിഡ്. അനില്‍ കുംബ്ലെക്ക് ഡയറക്ടര്‍ സ്ഥാനവും നല്‍കാനാണ് സാധ്യത.
ഇപ്പോള്‍ നടക്കുന്ന ആസ്‌ട്രേലിയയുമായുള്ള പരമ്ബര കഴിഞ്ഞ് ടീമില്‍ വന്‍ അഴിച്ച് പണി നടത്താനാണ് ബി.സി.സി.ഐയുടെ നീക്കം. ഏപ്രില്‍ 14ാം തിയതി ദ്രാവിഡ് പരിശീലകനായി ചുമതലയേല്‍ക്കുമെന്നാണ് വാര്‍ത്തകള്‍.
ഇന്ത്യന്‍ ക്രിക്കറ്റിലെ വിവിധ ടീമുകളുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ഒരാള്‍ക്ക് നല്‍കാനുള്ള സാധ്യതകളും ബി.സി.സി.ഐ പരിശോധിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ടീം ഡയറക്ടറാവുന്ന കുംബ്ലെക്കാവും വിവിധ ടീമുകളുടെ ചുമതല നല്‍കുക.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബി.സി.സി.ഐ കുംബ്ലെക്ക് സമയം അനുവദിച്ചിട്ടുണ്ട്.
സച്ചില്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ കമ്മിറ്റിയില്‍ നിന്ന് ഒരാളെ ബി.സി.സി.ഐ ടീമുകളുടെ മത്സരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചുമതലയേല്‍പ്പിക്കുമെന്നും സൂചനയുണ്ട്. അതേസമയം, പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് രാഹുല്‍ ദ്രാവിഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
