ന്യൂഡല്‍ഹി: ബിജെപിക്കു ധൈര്യമുണ്ടെങ്കില്‍ ഉത്തര്‍പ്രേദശില്‍ ബാലറ്റു പേപ്പറിലൂടെ വോട്ടിംഗ് നടത്താന്‍ വെല്ലുവിളിച്ച് മായാവതി രാജ്യസഭയില്‍. ഉത്തര്‍ പ്രദേശില്‍ നടന്നത് ജനങ്ങളുടെ വിധിയെഴുത്തല്ലെന്നും വോട്ടിങ് മെഷീന്റെ വിധിയെഴുതാനെന്നും മായാവതി രാജ്യസഭയില്‍ ഉന്നയിച്ചു.
ലോകത്തെ പ്രധാനപ്പെട്ട ജനാധിപത്യ രാജ്യങ്ങളിലെല്ലാം തന്നെ ഇപ്പോള്‍ പേപ്പര്‍ ബാലറ്റിലൂടെയാണു വോട്ടിംഗ് നടത്തുന്നതെന്നും ഇതിനായി നിയമം കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സഭാ നടപടികള്‍ നിര്‍ത്തി വച്ച് ചര്‍ച്ച വേണമെന്നും മായാവതി ആവശ്യപ്പെട്ടു.
ജനങ്ങള്‍ ബിഎസ്പിക്കു ചെയ്ത വോട്ടും ബിജെപിയുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും ഇതിനു പിന്നില്‍ ബിജെപിയുടെ അട്ടിമറിയാണെന്നും അവര്‍ ആവര്‍ത്തിച്ചു.ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഇല്ലാതാക്കുന്നതിനായി പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ തന്നെ പ്രത്യേക നിയമം കൊണ്ടു വരണമെന്നും അവര്‍ ആവശ്യപ്പെട്ടു.
