മംഗളം മുമ്പും അധാര്‍മ്മിക പത്രപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന സൂചന നല്കി മുന്‍ എഡിറ്റര്‍. മംഗളം ദിനപത്രത്തില്‍ ഒമ്ബത് വര്‍ഷം എഡിറ്ററായി ജോലി ചെയ്ത രാജു മാത്യുവാണ് മംഗളം മുമ്ബ് നടത്തിയ ‘അധാര്മ്മികതകളെക്കുറിച്ച് സൂചന നല്കി പ്രതികരിച്ചത്. പത്രപ്രവര്‍ത്തനം അവസാനിപ്പിക്കുവാനുള്ള കാരണം ഇത്തരം പ്രവണതകളാണ്. അനുഭവങ്ങള്‍ എഴുതിയാല്‍ പലര്‍ക്കും വേദനിക്കും അതിന് മുതിരുന്നില്ലെന്നും രാജു മാത്യു പറഞ്ഞു.
മനസ് നൊന്ത് എഴുതിയ രാജിക്കത്തില്‍ നിങ്ങള്‍ ചെയ്യുന്നത് എന്തെന്ന് കാലം പഠിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയതാണ്. എഡിറ്റോറിയല്‍ ഡെസ്കില്‍ കിടന്ന് മരിക്കണമെന്നാഗ്രഹിച്ചിരുന്ന ആളായിരുന്നു.
പ്രഫഷണല്‍ ജീവിതത്തിന്റെ പ്രൈം ടൈമിനു മുമ്ബേ പത്ര പ്രവര്‍ത്തനം വേണ്ടെന്ന് വയ്ക്കേണ്ടിവന്നത് അത്രമാത്രം ദുരനുവങ്ങളുണ്ടായിട്ടാണ്. തന്നിലെ ജേണലിസ്റ്റിനെ കൊന്നവര്‍ക്ക് നന്ദി എന്ന് പറഞ്ഞാണ് രാജുമാത്യു കുറിപ്പ് അവസാനിപ്പിക്കുന്നത്.
പത്രപ്രവര്‍ത്തനത്തിന്റെ അവസാന ഒമ്ബതു വര്‍ഷം ഇമ്മാതിരി അധാര്മ്മിതകള്ക്കെതിരെയാണ് പോരടിച്ചതും ഒടുവില്‍ പരാജിതനായി പത്രപ്രവര്‍ത്തനം അവസാനിപ്പിച്ചതും. ഇപ്പോഴത്തെ മാധ്യമപശ്ചാത്തലത്തില് എല്ലാ അനുഭവങ്ങളും എഴുതിത്തരാന്‍ പലപ്രമുഖഗ്രൂപ്പുകളും നിര്‍ബന്ധിക്കുന്നു. എഴുതിയാല്‍ പലരും വേദനിക്കും രാജു മാത്യു പറയുന്നു.
മംഗളം ചാനല്‍ ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തുവിട്ട വാര്‍ത്തയെത്തുടര്‍ന്ന് ഗതാഗതമന്ത്രിയായിരുന്ന എകെ ശശീന്ദ്രന് രാജി വെയ്ക്കേണ്ടി വന്നിരുന്നു. മന്ത്രിയുടെ അടുക്കല്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെ റെക്കോഡിങ്ങ് എന്ന് അവകാശപ്പെട്ടായിരുന്നു ചാനല്‍ ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. വാര്‍ത്ത ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചെടുത്തതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ചനലിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നു.
ഫോണ്‍ സംഭാഷണം ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചതല്ലെന്നാണ് ചാനല്‍ സിഇഒ അജിത്ത് കുമാര്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. പരാതിക്കാരി സമയമാകുമ്ബോള്‍ പുറത്തുവരും. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും സിഇഒ പറഞ്ഞിരുന്നു. 30ാം തീയതി രാത്രിയോടെ മംഗളത്തിലെ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ചാണ് ഫോണ്‍ സംഭാഷണം ശേഖരിച്ചതെന്ന് അജിത്ത് കുമാര്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. സിഇഒ യുടെ കുറ്റമ്മതത്തെത്തുടര്ന്ന് രണ്ട് പേര് കൂടി മംഗളം ചാനലില്‍ രാജി വെച്ചു. ഞായറാഴ്ച്ച പ്രക്ഷേപണം ആരംഭിച്ച മംഗളം ടെലിവിഷനില്‍ നിന്നും ഇതു വരെ നാല് മാധ്യമപ്രവര്ത്കരാണ് രാജി വെച്ചത്.
